Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohit Sharma

ഓ​​ള്‍​ഡ് ഈ​​സ് ഗോ​​ള്‍​ഡ്

ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ല്‍ പ്രാ​​യം ചെ​​ല്ലു​​ന്തോ​​റും വീ​​ര്യം കൂ​​ടു​​ന്ന​​വ​​രാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ര്‍​മ​​യു​​മെ​​ന്നു വീ​​ണ്ടും തെ​​ളി​​ഞ്ഞു.

2026 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ദി​​ന​​ങ്ങ​​ളി​​ല്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ര്‍​മ​​യും മി​​ന്നും ബാ​​റ്റിം​​ഗു​​മാ​​യി ആ​​രാ​​ധ​​ക മ​​നം കീ​​ഴ​​ട​​ക്കി. ഐ​​സി​​സി 2024 ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തോ​​ടെ ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീ​​മി​​ല്‍​നി​​ന്ന് മാ​​റി​​നി​​ല്‍​ക്കു​​ന്ന​​വ​​രാ​​ണ് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത്തും.

രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ഇ​​ല്ലാ​​തെ 2026ല്‍ ​​ഇ​​ന്ത്യ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നി​​ല​​നി​​ര്‍​ത്തി. എ​​ന്നാ​​ല്‍, 2026 ഐ​​പി​​എ​​ല്ലി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍​ത്ത​​ന്നെ 37കാ​​ര​​നാ​​യ കോ​​ഹ്‌​ലി​​യും 38കാ​​ര​​നാ​​യ രോ​​ഹി​​ത്തും വീ​​ണ്ടും ത​​ങ്ങ​​ളു​​ടെ ട്വ​​ന്‍റി-20 വൈ​​ഭ​​വം പു​​റ​​ത്തെ​​ടു​​ത്തു.

2026 സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ വി​​രാ​​ട് കോ​​ഹ്‌​ലി ​റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നാ​​യി 38 പ​​ന്തി​​ല്‍ 69 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും പ​​റ​​ത്തി​​യ കോ​​ഹ്‌​ലി​​യു​​ടെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 181.58 ആ​​യി​​രു​​ന്നു. സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ആ​​ര്‍​സി​​ബി ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ചേ​​സിം​​ഗ് ജ​​യം നേ​​ടി​​യ​​തി​​ല്‍ കോ​​ഹ്‌​ലി​​യു​​ടെ ഇ​​ന്നിം​​ഗ്‌​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​യി.

തൊ​​ട്ടു​​പി​​റ്റേ​​ദി​​നം മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നാ​​യി രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ വെ​​ടി​​ക്കെ​​ട്ട്. 38 പ​​ന്തി​​ല്‍ ആ​​റ് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 78 റ​​ണ്‍​സ് രോ​​ഹി​​ത് അ​​ടി​​ച്ചു​​കൂ​​ട്ടി. 205.26 ആ​​യി​​രു​​ന്നു സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന് എ​​തി​​രേ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ചേ​​സിം​​ഗ് ജ​​യം നേ​​ടി​​യ​​പ്പോ​​ള്‍ രോ​​ഹി​​ത് നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചു.

2025 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ രോ​​ഹി​​ത് ശ​​ര്‍​മ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ 418 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. കോ​​ഹ്‌​ലി​​യാ​​ക​​ട്ടേ 15 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ​​ട്ട് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ 657 റ​​ണ്‍​സും.

സ​​മ്മ​​ര്‍​ദ​​മി​​ല്ല; ശാ​​ന്തം സു​​ന്ദ​​രം

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ക​​ളി​​ക്കു​​ന്നി​​ല്ല. ഐ​​പി​​എ​​ല്ലി​​ല്‍ സ്വ​​ന്തം ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്ല. ബാ​​റ്റിം​​ഗി​​ല്‍ മാ​​ത്രം ശ്ര​​ദ്ധി​​ക്കു​​ന്നു. സ​​മ്മ​​ര്‍​ദ​​മി​​ല്ല. എ​​ല്ലാം ശാ​​ന്തം, ബാ​​റ്റിം​​ഗ് അ​​തി സു​​ന്ദ​​രം. രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ​​യും വി​​രാ​​ട് കോ​​ഹ് ലി​​യു​​ടെ​​യും ഐ​​പി​​എ​​ല്‍ ജീ​​വി​​തം ഇ​​ങ്ങ​​നെ നി​​ര്‍​വ​​ചി​​ക്കാം.

കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ശേ​​ഷം മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് കോ​​ച്ച് മ​​ഹേ​​ല ജ​​യ​​വ​​ര്‍​ധ​​നെ പ​​റ​​ഞ്ഞ​​ത് ഇ​​ങ്ങ​​നെ: രോ​​ഹി​​ത് സ്വ​​യം സ്വാ​​ത​​ന്ത്ര്യം പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ക്യാ​​പ്റ്റ​​ന്‍​സി​​യു​​ടെ സ​​മ്മ​​ര്‍​ദ​​ങ്ങ​​ളി​​ല്ല. ശാ​​ന്ത​​മാ​​യി ചി​​ന്തി​​ക്കാ​​ന്‍ അ​​യാ​​ള്‍​ക്കു സാ​​ധി​​ക്കു​​ന്നു. അ​​യാ​​ള്‍​ക്ക് എ​​ന്തു ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​മോ, അ​​തി​​നാ​​യി അ​​യാ​​ളെ ടീം ​​പൂ​​ര്‍​ണ​​മാ​​യി സ്വ​​ത​​ന്ത്ര​​നാ​​ക്കി​​യി​​രി​​ക്കു​​ന്നു. ടീം ​​ഒ​​ന്ന​​ട​​ങ്കം അ​​യാ​​ള്‍​ക്കു പി​​ന്നി​​ല്‍ അ​​ണി​​ചേ​​രു​​ന്നു.

രോഹിത് 1, കോഹ്‌ലി 2

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ടീ​​മി​​ന് എ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡി​​ല്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ രോ​​ഹി​​ത് ശ​​ര്‍​മ പി​​ന്ത​​ള്ളി. കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലെ ഇ​​ന്നിം​​ഗ്‌​​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ ഈ ​​നേ​​ട്ടം.

ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രേ 36 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 1160 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ റി​​ക്കാ​​ര്‍​ഡ്. കെ​​കെ​​ആ​​റി​​ന് എ​​തി​​രേ 36 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 1161 റ​​ണ്‍​സ് നേ​​ടി രോ​​ഹി​​ത് ഇ​​തു മ​​റി​​ക​​ട​​ന്നു. പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സി​​ന് എ​​തി​​രേ 1159ഉം ​​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന് എ​​തി​​രേ 1154 റ​​ണ്‍​സും കോ​​ഹ്‌​ലി ​നേ​​ടി​​യി​​ട്ടു​​ണ്ട്.

Kerala

സി​ക്‌​സ് ഹി​റ്റ്മാ​ന്‍

റാ​ഞ്ചി: രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് എ​ന്ന റി​ക്കാ​ര്‍ഡി​ല്‍ ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​നാ​യ രോ​ഹി​ത് ശ​ര്‍മ. 15 വ​ര്‍ഷ​മാ​യി പാ​ക്കി​സ്ഥാ​ന്‍റെ ഷാ​ഹി​ദ് അ​ഫ്രീ​ദി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന റി​ക്കാ​ര്‍ഡാ​ണ് രോ​ഹി​ത് ഇ​ന്ന​ലെ മ​റി​ക​ട​ന്ന​ത്.

ഇ​ന്ന​ലെ രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ല്‍നി​ന്ന് മൂ​ന്ന് സി​ക്‌​സ് പി​റ​ന്നു. മാ​ര്‍ക്കോ യാ​ന്‍സെ​നെ ലോം​ഗ് ലെ​ഗി​ലൂ​ടെ ഹു​ക്ക് ചെ​യ്തു പ​റ​ത്തിയാ​യി​രു​ന്നു രോ​ഹി​ത്ത് ഏ​ക​ദി​ന ക​രി​യ​റി​ല്‍ 352 സി​ക്‌​സ് എ​ന്ന റി​ക്കാ​ര്‍ഡി​ലേ​ക്ക് എ​ത്തി​യ​ത്.

369 ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് അ​ഫ്രീ​ദി പ​റ​ത്തി​യ 351 സി​ക്‌​സ് എ​ന്ന റി​ക്കാ​ര്‍ഡ് ഇ​തോ​ടെ ക​ട​പു​ഴ​കി. 2010ല്‍ 272 ​സി​ക്‌​സ് പ​റ​ത്തി​യാ​യി​രു​ന്നു അ​ഫ്രീ​ദി റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

2015വ​രെ നീ​ണ്ട ഏ​ക​ദി​ന ക​രി​യ​റി​നി​ടെ 398 മ​ത്സ​ര​ങ്ങ​ളി​ലെ 369 ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് 351 സി​ക്‌​സ് അ​ഫ്രീ​ദി പ​റ​ത്തി. 269 ഇ​ന്നിം​ഗ്‌​സി​ലാ​ണ് രോ​ഹി​ത് ഈ ​റി​ക്കാ​ര്‍ഡ് മ​റി​ക​ട​ന്ന​ത്.

Sports

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്‌വാളിനെ (16 പന്തിൽ 18) നഷ്ടമായി. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

കോഹ്‌ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്‍റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

റാങ്കിംഗ്: രോ​ഹി​ത്തിനു സ്ഥാനനഷ്ടം

മും​​​​ബൈ: ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ. ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ഡാ​​​​ര​​​​ൽ മി​​​​ച്ച​​​​ൽ ആ​​​​ണ് രോ​​​​ഹി​​​​ത്തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ഒ​​​​ന്നാം സ്ഥാ​​​​നം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടി ടീ​​​​മി​​​​ന് ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​തോ​​​​ടെ​​ ഡാ​​​​ര​​​​ൽ മി​​​​ച്ച​​​​ൽ ഒ​​​​രു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ രോ​​​​ഹി​​​​ത്തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​. 46 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ഒ​​​​രു ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് താ​​​​രം ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ​​റാ​​കു​​ന്ന​​ത്.

1979ൽ ​​​​ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ഗ്ലെ​​​​ൻ ട​​​​ർ​​​​ണ​​​​ർ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യി​​​​രു​​ന്നു. ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കൂ​​​​ടി​​​​യ താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു രോ​​​​ഹി​​​​ത്.

Latest News

Corehub Up